SEED News

നാട്ടുമാവുകളുടെ വിവരശേഖരണ രജിസ്റ്ററുമായി സീഡ്ക്ലബ്ബ്

മാവേലിക്കര: നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുനന്മകൾ നിലനിറുത്തുന്നതിന്റെ ഭാഗമായി കുറത്തികാട് എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ സീഡ്ക്ലബ്ബ് നാട്ടുമാവുകളുടെ വിവരശേഖരണ രജിസ്റ്റർ തയ്യാറാക്കി. 
തെക്കേക്കര ഗ്രാമപ്പഞ്ചായത്തംഗം ജിജി ജോർജ് രജിസ്റ്റർ പ്രകാശനം ചെയ്തു.
സ്കൂൾ പ്രഥമാധ്യാപിക പി.എസ്.ഗീതാകുമാരി അധ്യക്ഷയായി.
 പി.ടി.എ. പ്രസിഡന്റ് എസ്.അനിൽകുമാർ, സീഡ് കോ-ഓർഡിനേറ്റർ ഡോ. കെ.ലതീഷ്, ജി.ശ്രീകുമാർ, എസ്.ഉണ്ണിക്കൃഷ്ണപിള്ള, ശിവപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.

November 11
12:53 2017

Write a Comment

Related News