SEED News

എക്സ്പോയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പച്ചക്കറിവിത്ത് വിതരണംനടത്തി

കായംകുളം: വൊക്കേഷണൽ എക്സ്പോയിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിവിത്ത് വിതരണംനടത്തി. മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു വിതരണം. വെണ്ട, ചീര, വെള്ളരി, പടവലം എന്നിവയുടെ വിത്തുകളാണ് പ്രദർശനത്തിനെത്തിയവർക്ക് സൗജന്യമായി നൽകിയത്. ജൈവകാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് മാർഗനിർദേശങ്ങളും കുട്ടികൾ നൽകി. പ്രദർശനം കാണാനെത്തിയവരെ നിയന്ത്രിക്കുന്നതിന് വൊളൻറിയർമാരായും സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രവർത്തിച്ചു.

November 11
12:53 2017

Write a Comment

Related News