SEED News

മാതൃഭൂമി സീഡ് ജില്ലാതല അവാർഡ്ദാനം ഇന്ന്

പാലക്കാട്: ഫെഡറൽബാങ്കുമായി സഹകരിച്ച് മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ജില്ലാതല പുരസ്കാരവിതരണം ശനിയാഴ്ച 11.30-ന് നടക്കും. പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണ് പരിപാടി. കളക്ടർ ഡോ. പി. സുരേഷ്ബാബു ഉദ്ഘാടനംചെയ്യും.  
    റവന്യുജില്ലാതലത്തിലും വിദ്യാഭ്യാസജില്ലാതലത്തിലുമുള്ള വിജയികൾക്ക് പുരസ്കാരം നൽകും. സ്റ്റേറ്റ് മെഡിസിനൽ ബോർഡുമായി സഹകരിച്ച് നടത്തിയ ഹരിതം ഔഷധം പദ്ധതിയുടെയും സീസൺവാച്ച് അനുഭവക്കുറിപ്പ് മത്സരത്തിന്റെയും ജില്ലാതല പുരസ്കാരവിതരണവും നടക്കും.

November 14
12:53 2017

Write a Comment

Related News