environmental News

മീനച്ചില്‍ തുമ്പി സർവേ: തുമ്പികളുടെ എണ്ണം കുറയുന്നതായി പഠനം

മീനച്ചില്‍ നദീതടത്തില്‍ തുമ്പികളുടെ വൈവിധ്യം കുറയുന്നതായി പഠനം. മലിനീകരണമാണ് കാരണം. 2013-ല്‍ 57 ഇനം തുമ്പികളെ കണ്ടെത്തി. പക്ഷേ, ഇന്ന് 41 ഇനമേ നാട്ടിലുള്ളൂ. കുമ്മനം, നാഗമ്പടം, എലിപ്പുലിക്കാട്ട്കടവ്, ഇറഞ്ഞാല്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലാണ് തുമ്പികളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തിയത്.

മലിനീകരണത്തിന് സൂചനയായി മലിനജലത്തില്‍ മുട്ടയിടുന്ന ചങ്ങാതിതുമ്പികള്‍ നഗരപ്രദേശങ്ങളില്‍ അധികമായി കാണപ്പെട്ടു. ശുദ്ധജല തുമ്പികളായ പുഴക്കടുവ, കാട്ടുപുള്ളന്‍, ചെങ്കറുപ്പന്‍ അരുവിയന്‍ എന്നിവ അടുക്കം, ഇല്ലിക്കല്‍ക്കടവ്, പുന്നത്തുറ ഭാഗങ്ങളില്‍ കണ്ടെത്താനായി. കുമ്മനം, അയ്മനം, ഇല്ലിക്കല്‍ മേഖലയില്‍ 21 ഇനം (17 ഇനം കല്ലന്‍ തുമ്പികളും നാലിനം സൂചിതുമ്പികള്‍). നാഗമ്പടത്ത് 13 ഇനം (12ഇനം കല്ലന്‍ തുമ്പികളും ഒരിനം സൂചിതുമ്പി). എലിപ്പുലിക്കാട്ട് കടവില്‍ 10 ഇനം കല്ലന്‍ തുമ്പികള്‍.
 
ഇറഞ്ഞാലില്‍ ഏഴിനം കല്ലന്‍ തുമ്പികള്‍. കിടങ്ങൂരില്‍ 18 ഇനം (ഒന്‍പത് ഇനം കല്ലന്‍ തുമ്പികളും ഒന്‍പത് ഇനം സൂചിതുമ്പികള്‍). പുന്നത്തുറയില്‍ 13 ഇനം (എട്ടിനം കല്ലന്‍തുമ്പികളും അഞ്ചിനം സൂചിത്തുതുമ്പികളും). പാലായില്‍ 14 ഇനം (ഒന്‍പത് ഇനം കല്ലന്‍ തുമ്പികളും അഞ്ചിനം സൂചിത്തുതുമ്പികളും). അടുക്കം പ്രദേശത്ത് 14 ഇനം (എട്ടിനം കല്ലന്‍തുമ്പികളും ആറിനം സൂചിത്തുതുമ്പികളും) എന്നിങ്ങനെയാണ് തുമ്പികളെ കണ്ടെത്തിയത്.
കോട്ടയം പ്രദേശത്ത് ഇപ്പോള്‍ നടക്കുന്ന മീനച്ചില്‍- മീനന്തറയാര്‍-കൊടൂരാര്‍ പുന:സംയോജന പരിപാടിയുടെ ഭാഗമായുള്ള തോടുകളെ വീണ്ടെടുക്കല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പഠനഫലം സൂചിപ്പിക്കുന്നു.

ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കളോജിക്കല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന സര്‍േവയ്ക്ക് ഡോ.എബ്രഹാം സാമുവല്‍, സി.ജി. കിരണ്‍, പി.മനോജ്, എസ്.ആഷിത, ഡോ.പുന്നന്‍ കുര്യന്‍ വേങ്കേടത്ത്, ശരത് ബാബു, ഡോ.നെല്‍സണ്‍ പി.ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







































November 20
12:53 2017

Write a Comment