SEED News

നക്ഷത്രവനം പദ്ധതി തുടങ്ങി

ചിറ്റൂർ: ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നക്ഷത്രവനം പദ്ധതി തുടങ്ങി. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വൈദ്യരത്നം ഔഷധശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
 നല്ലേപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് അംഗം ആർ. സുധ ഉദ്ഘാടനം ചെയ്തു. ജി.ടി.എച്ച്.എസ്. സൂപ്രണ്ട് ഡിൽസൺ ജോർജ് അധ്യക്ഷത വഹിച്ചു. വൈദ്യരത്നം ഏരിയ മാനേജർ എ.ആർ. വെങ്കിടേഷ് വിഷയം അവതരിപ്പിച്ചു.
ഡോ. രമ്യ ശിവദാസ് ക്ലാസെടുത്തു. പി.ടി.എ. വൈസ് പ്രസിഡൻറ് കെ. രവി, എസ്. ശെൽവകുമാരി, ടി.വി. മോഹൻദാസ്, സീഡ് കോ-ഓർഡിനേറ്റർ ലിജീഷ് പി.ബി, കെ.പി. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.

November 25
12:53 2017

Write a Comment

Related News