environmental News

മാതൃഭൂമി ‘സീഡ്‌’ രാജ്യം ശ്രദ്ധിക്കുന്ന മാധ്യമദൗത്യം -ശ്രീപദ്രെ

കണ്ണൂർ: പ്രകൃതിസംരക്ഷണം മാത്രമല്ല കാർഷികമേഖലയൊട്ടാകെ പ്രതിസന്ധിയിലായിരിക്കുന്ന കാലഘട്ടത്തിൽ 'മാതൃഭൂമി' സീഡ് പ്രവർത്തകർ കാണിക്കുന്ന പുതിയ മാതൃക രാജ്യം ശ്രദ്ധിക്കുന്ന മാധ്യമദൗത്യമാണെന്ന് പ്രമുഖ പരിസ്ഥിതിപ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ശ്രീപദ്രെ പറഞ്ഞു.

ധർമടത്ത് 'മാതൃഭൂമി' സീഡ് സംസ്ഥാനതല പുരസ്കാരസമർപ്പണച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിസംബന്ധമായ വിദ്യാഭ്യാസം ഇന്നു തകർച്ചയിലാണ്. അതിന് പരിഹാരമാണ് ഈ ദൗത്യം. സീഡിന്റെ മറ്റൊരു വലിയ ശ്രമം നാട്ടുമാവുകളുടെ സംരക്ഷണമാണ്. എന്നെ അദ്‌ഭുതപ്പെടുത്തിയ ഒന്നാണത്. മറഞ്ഞുപോകുന്ന നാട്ടുനന്മകൾകൂടി തിരിച്ചുപിടിക്കാനുള്ള ശ്രമമാണത്. ഈ ശ്രമങ്ങൾ ഇവിടെ മാത്രം അറിഞ്ഞാൽ പോരാ, ഇന്ത്യമുഴുവൻ അറിയണം -ശ്രീപദ്രെ പറഞ്ഞു

രാമച്ചത്തിന്
ജലം പകർന്ന് ഉദ്ഘാടനം

 വരുംതലമുറയ്ക്ക് ഹരിതപാത കാട്ടിക്കൊടുക്കുന്ന മാതൃഭൂമി ‘സീഡ്’ സംസ്ഥാനതല പുരസ്കാരവിതരണച്ചടങ്ങിന്റെ ഉദ്ഘാടനവും പരിസ്ഥിതിഹിതമായ രീതിയിലായിരുന്നു. ചട്ടിയിൽ നട്ട രാമച്ചത്തൈക്ക്‌ ഈയിടെ പുനരുജ്ജീവിപ്പിച്ച കണ്ണൂർ കാനാമ്പുഴയിൽനിന്ന് കിണ്ടിയിൽ ശേഖരിച്ച വെള്ളം പകർന്നായിരുന്നു ഉദ്ഘാടനം. വിശിഷ്ടാതിഥികളെ ‘കണ്ടൽ ആപ്പിൾ’ നൽകിയാണ് ചടങ്ങിലേക്ക് സ്വീകരിച്ചത്.


December 04
12:53 2017

Write a Comment