നക്ഷത്രവനം പദ്ധതി: ക്ലാസ് നടത്തി
മട്ടന്നൂര്‍: മാതൃഭൂമി സീഡ് ഔഷധരത്‌നം ഔഷധശാലയുമായി സഹകരിച്ച് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഭാഗമായി മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നക്ഷത്രവനങ്ങളെക്കുറിച്ച് ക്ലാസ് നടത്തി. ഡോ. കെ.ലതിക ക്ലാസെടുത്തു. സ്‌കൂള്‍ പരിസരത്ത് നഗരസഭാ കൗണ്‍സലര്‍ വി.എന്‍.സത്യേന്ദ്രനാഥ്, കൃഷി ഓഫീസര്‍ സി.ആര്‍.രാഗേഷ്, പി.ടി.എ. പ്രസിഡന്റ് പി.സുരേഷ്ബാബു എന്നിവര്‍ ഔഷധസസ്യങ്ങള്‍ നട്ടു.
പ്രഥമാധ്യാപകന്‍ ഇ.ഗണേഷ്, വൈദ്യരത്‌നം കണ്ണൂര്‍ ഫീല്‍ഡ് ഓഫിസര്‍ പി.വി.അനില്‍കുമാര്‍, എ.പി.പ്രജിത, ടി.വി.രേഖ, എം.ഐ.വിഷ്ണു, മാതൃഭൂമി പ്രതിനിധി കെ.വിജേഷ് എന്നിവര്‍ സംസാരിച്ചു.
December 09
12:53
2017