SEED News

മാതൃഭൂമി ‘സീഡ്‌’ പുരസ്കാരങ്ങൾ സമ്മാനിച്ചു

മാതൃഭൂമി ‘സീഡ്’ സംസ്ഥാന, ജില്ലാതല പുരസ്കാരങ്ങൾ ശനിയാഴ്ച ധർമ്മടത്ത് നടന്ന ചടങ്ങിൽ വിതരണംചെയ്തു.ശ്രേഷ്ഠഹരിതവിദ്യാലയം ജില്ലാതലത്തിൽ ഒന്നാംസ്ഥാനം ലഭിച്ച തളിപ്പറമ്പ് കൊട്ടില ജി.എച്ച്.എസ്., ഹരിതവിദ്യാലയം പുരസ്കാരം ഇനത്തിൽ വിവിധ സബ്ജില്ലകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ െപർഫക്റ്റ് ഇംഗ്ലീഷ് സ്കൂൾ എടക്കാട്, മാലൂർ യു.പി.എസ്., എ.യു.പി.എസ്. ഏറ്റുകുടുക്ക, ഉർസുലിൻ സെക്കൻഡറി സ്കൂൾ, ഐ.കെ. കുമാരൻ ഗവ. എച്ച്.എസ്.എസ്. പന്തക്കൽ, ജി.എച്ച്.എസ്. മാത്തിൽ, ആർ.കെ.യു.പി. സ്കൂൾ പാലോട്ടുവയൽ, അമൃതവിദ്യാലയം പൂക്കോട്, കെ.കെ.എൻ.പി.എം. ജി.വി.എച്ച്.എസ്.എസ്. പരിയാരം എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.
ഹരിതം ഔഷധം അവാർഡ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കൂത്തുപറമ്പ് എച്ച്.എസ്.എസ്., എ.യു.പി.എസ്. ഏറ്റുകുടുക്ക, കാടാൻകുനി യു.പി.എസ്. അണിയാരം, മുതുകുറ്റി യു.പി.എസ്.(സമാശ്വാസസമ്മാനം) എന്നിവരും സീസൺവാച്ച് അനുഭവക്കുറിപ്പ് ഇനത്തിൽ സൗത്ത്‌ കൂത്തുപറമ്പ് യു.പി.(മൂന്നാം സ്ഥാനം സംസ്ഥാനതലം), ജി.എച്ച്.എസ്.എസ്. മാത്തിൽ (സമാശ്വാസസമ്മാനം) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.
ബെസ്റ്റ് ടീച്ചർ കോഓർഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ട ഒ.വി.വിനോദ് കുമാർ (വലിയന്നൂർ നോർത്ത് യു.പി.), മുരളി വാണിമേൽ(സി.ഇ.ഭരതൻ ഗവ. എച്ച്.എസ്.എസ്. മാഹി), കെ.വി.ശ്രീകല(എൻ.എസ്.എസ്.എച്ച്.എസ്.എസ്. ആലക്കോട്) എന്നിവർക്കും അവാർഡ് വിതരണം ചെയ്തു.
ജെം ഓഫ്‌ സീഡ്‌ പുരസ്കാരത്തിന്‌ അർഹരായ കെ. തേജസ്‌(കീഴ്‌ത്തള്ളി ഈസ്റ്റ്‌ യു.പി.), കെ.ആദർശ്‌(ഐ.കെ.കുമാരൻ ജി.എച്ച്‌.എസ്.എസ്.‌ പന്തക്കൽ), യാഷ്‌ കെ. റാം(എ.യു.പി.എസ്‌. കയരളം), എം. സിദ്ധാർഥ്‌(ജി.എച്ച്‌.എസ്‌.എസ്‌. മാത്തിൽ) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.

December 18
12:53 2017

Write a Comment

Related News