environmental News

മൃഗശാലയില്‍ മയിലിന് കുഞ്ഞുങ്ങളായി

മൃഗശാലയിലെ മയിലിന് രണ്ട് കുഞ്ഞുങ്ങള്‍ വിരിഞ്ഞു. രണ്ടാഴ്ച മുന്‍പാണ് മുട്ട വിരിഞ്ഞത്. ആദ്യമായാണ് മൃഗശാലയില്‍ മയില്‍മുട്ടകള്‍ വിരിയുന്നത്.

പ്രത്യേക കൂട്ടിലാണ് അമ്മയെയും കുഞ്ഞുങ്ങളെയും പാര്‍പ്പിച്ചിരിക്കുന്നത്. അഞ്ചുമുട്ടകളിട്ടെങ്കിലും മൂന്നെണ്ണമാണ് വിരിഞ്ഞത്. ഇതില്‍ ഒരെണ്ണം ചത്തുപോയി. രണ്ടാഴ്ച പ്രായമായ കുഞ്ഞുങ്ങളെ കരുതലോടെയാണ് അച്ഛനമ്മമാര്‍ പരിചരിക്കുന്നതെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. 

മയിലിന്റെ മുട്ടയ്ക്ക് സാധാരണ കോഴിമുട്ടയെക്കാള്‍ അല്പംകൂടി വലിപ്പമുണ്ട്. 28 ദിവസമാണ് മയില്‍ അടയിരുന്നത്. പെണ്‍മയില്‍ അടയിരിക്കുമ്പോള്‍ ഇണ തീറ്റയെത്തിക്കും. പെണ്‍മയില്‍ എഴുന്നേല്‍ക്കുമ്പോള്‍ ആണ്‍മയില്‍ കാവല്‍ നില്‍ക്കും. 

മറ്റുപക്ഷികള്‍ക്കും കൂടൊരുക്കുന്നു

മൃഗശാലയിലെ മറ്റുപക്ഷികള്‍ക്കും കൂടൊരുക്കിത്തുടങ്ങി. പക്ഷികളുടെ ആവാസവ്യവസ്ഥ മനസ്സിലാക്കി അതിനനുസരിച്ചുള്ള കൂടൊരുക്കി നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. 

ചില പക്ഷികള്‍ക്ക് കൂടുണ്ടാക്കാനുള്ള വസ്തുക്കള്‍ അവയുടെ കൂട്ടിലിട്ടുകൊടുക്കും. ഇതുപയോഗിച്ച് കൂടൊരുക്കുന്നതിനാണ് ഇങ്ങനെ സൗകര്യമുണ്ടാക്കുന്നതെന്ന് മൃഗശാലാ സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു. അടുത്തിടെ ഇവിടെ വിരിഞ്ഞ ഐബിസ് കൊക്കുകള്‍ക്ക് നിര്‍മിച്ചുനല്‍കിയ താത്കാലിക കൂട്ടില്‍ കൂടൊരുക്കാനുള്ള ചുള്ളിക്കമ്പുകളും ഉണങ്ങിയ പുല്‍ക്കഷണങ്ങളും നല്‍കിയിരുന്നു. 

December 18
12:53 2017

Write a Comment