ഒരു തൈനടാം... ഔഷധസസ്യവിതരണം നടത്തി
കോഴിക്കോട്: കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെയും സെയ്ന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മേരിക്കുന്നിന്റെയും നേതൃത്വത്തില്‍ ഔഷധത്തോട്ട നിര്‍മാണവും ഔഷധസസ്യവിതരണവും ക്വിസ് മത്സരവും ബോധവത്കരണക്ലാസും നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ പേഴ്‌സി ഉദ്ഘാടനംചെയ്തു.
പി.ടി.എ. പ്രസിഡന്റ് പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ജി.എ.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.െക. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷൈജു ഒല്ലാക്കോട് ബോധവത്കരണ ക്ലാസ് നടത്തി. ഡോ. വിജയലക്ഷ്മി കെ.ടി. ക്വിസ് പ്രോഗ്രാം നടത്തി. മാതൃഭൂമി കോഴിക്കോട് റീജണല്‍ മാനേജര്‍ സി. മണികണ്ഠന്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ജിജി, മാതൃഭൂമി സീഡ് കോ- ഓര്‍ഡിനേറ്റര്‍ വി.സി. പ്രമോദ്കുമാര്‍, ഔഷധസസ്യങ്ങള്‍ നല്‍കിയ എം.കെ. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഉണ്ണി, ഡോ. ബിജു കെ.വി. എന്നിവര്‍ സംസാരിച്ചു.