താമരച്ചാൽ ശോച്യാവസ്ഥയിൽ
ചെങ്ങന്നൂർ: പുലിയൂരിന്റെ പ്രൗഢിയെ സൂചിപ്പിച്ചിരുന്ന താമരച്ചാൽ ഇന്ന് ശോച്യാവസ്ഥയിലാണ്. തെളിമയുള്ള വെള്ളമുണ്ടായിരുന്ന ചാൽ ഇന്ന് മാലിന്യവും ചെളിയും പായലും നിറഞ്ഞ് പാതി വരണ്ടുകിടക്കുന്നു.
പ്രദേശത്തെ കിണറുകളിൽ വറ്റാത്ത ഉറവ ചാൽ സമ്മാനിച്ചിരുന്നു. ഇന്ന് ചാലിന്റെ സമീപത്തെ വീടുകളിൽ പോലും ജലക്ഷാമം രൂക്ഷം. താമരച്ചാൽ പുനരുജ്ജീവിപ്പിക്കണം എന്നത് നാടിന്റെ ആവശ്യമാണ്.
പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽപ്പെട്ട പുലിയൂർ ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറ്് ഏകദേശം 50 മീറ്റർ ചുറ്റളവിൽ കാണപ്പെടുന്നു. എട്ടേക്കർ വിസ്തൃതിയുണ്ട്. മുൻപ് താമരകൾ കൊണ്ട് സമൃദ്ധമായിരുന്നു. അങ്ങനെയാണ് താമരച്ചാൽ എന്ന് പേരു
വന്നത്. വൈഷ്ണവഭക്തനായ നമ്മാഴ്‌വാരുടെ കൃതികളിൽ താമരച്ചാലിനെ പറ്റി പരാമർശിക്കുന്നുണ്ട്. ചാലിന് കുറുകേയുള്ള വയലുകൾക്ക് കുഴിക്കണ്ടം എന്നും പറയുന്നു.
-എസ്.ശാലു
സീഡ് റിപ്പോർട്ടർ
പ്ലസ്ടു ജീവശാസ്ത്ര വിദ്യാർത്ഥിനി, ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്.
December 23
12:53
2017