SEED News

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനെ കൗതുകവസ്തുവാക്കി കുലിക്കിലിയാട് സ്കൂൾ


ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യുപി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബ് ഉപയോഗശൂന്യമായ വിവിധ പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ട്  മനോഹരങ്ങളായ വിവിധ കൗതുകവസ്തുക്കൾ നിർമിച്ചു. സർഗോത്സവം ശില്പശാലയുടെ ഭാഗമായി നടന്ന പരിപാടിയിൽ ഭീമനാട് ജി.യു.പി. സ്‌കൂളിലെ ശ്രീജ, കരാകുറിശ്ശി സ്‌കൂളിലെ ഷീജ എന്നിവർ ക്ലാസുകൾ നയിച്ചു.  പ്രധാനാധ്യാപകൻ എം. മോഹനൻ, കെ.സി. നന്ദിനി, കെ.ടി. ശാന്ത, സീഡ് കോ-ഓർഡിനേറ്റർ കെ. അബു, കെ.എം. ഹസ്സൻകുട്ടി എന്നിവർ ക്ലാസിന്‌ നേതൃത്വം നൽകി.
ഉപയോഗശൂന്യമായ കുപ്പിയുപയോഗിച്ചുള്ള വിവിധ നിറത്തിലുള്ള പൂക്കൾ, ഐസ്‌ക്രീം ബോൾ ഉപയോഗിച്ചുള്ള ഫാൻ, പ്ലാസ്റ്റിക് പേനയ്ക്ക് ബദലായുള്ള പേപ്പർപ്പേന, പേപ്പർബാഗ്, പേപ്പർകവർ എന്നിവയാണ്‌ നിർമിച്ചത്.

January 31
12:53 2018

Write a Comment

Related News