environmental News

രാജകുമാരി ജി.വി.എച്ച്.എസ്.എസിന് സീഡ് വിശിഷ്ടഹരിതവിദ്യാലയ പുരസ്‌കാരം

കോഴിക്കോട്: വിദ്യാര്‍ഥികളെ  പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്തുന്നതിനായി മാതൃഭൂമിയും ഫെഡറല്‍ബാങ്കും ചേര്‍ന്ന് കേരളത്തിലെ വിദ്യാലയങ്ങളില്‍  നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2017-'18-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിലെ രാജകുമാരി ജി.വി.എച്ച്.എസ്.എസിനാണ്  ഒരു ലക്ഷം രൂപയുടെ വിശിഷ്ടഹരിത വിദ്യാലയപുരസ്‌കാരം. വയനാട്  ബീനാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ രണ്ടാംസ്ഥാനവും തൃശ്ശൂര്‍ പുറനാട്ടുകര എസ്.ആര്‍.കെ.ജി.വി.എം.എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

രണ്ടുംമൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും സമ്മാനമായി ലഭിക്കും. ഒപ്പം ട്രോഫിയും പ്രശസ്തിപത്രവും. ഒന്‍പതുവര്‍ഷമായി വിജയകരമായി നടപ്പാക്കിവരുന്ന പദ്ധതിയില്‍  ഈ വര്‍ഷം  6997 സ്‌കൂളുകളാണ് രജിസ്റ്റര്‍ചെയ്തു പ്രവര്‍ത്തിച്ചത്. 23 ലക്ഷത്തോളം വിദ്യാര്‍ഥികളും എണ്ണായിരത്തോളം അധ്യാപകരും ഈ പ്രകൃതിസംരക്ഷണ കൂട്ടായ്മയുടെ ഭാഗമാണ്. 

മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി 25 ലക്ഷം രൂപയുടെ കാഷ് പ്രൈസുകളടക്കം 552 സമ്മാനങ്ങളാണ് നല്‍കുന്നത്. 'സമൂഹനന്മ കുട്ടികളിലൂടെ' എന്നതാണ് സീഡിന്റെ ആപ്തവാക്യം.


ഫലം അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

March 20
12:53 2018

Write a Comment