environmental News

രാമകൃഷ്ണമിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മാതൃഭൂമി-വൈദ്യരത്‌നം നക്ഷത്രവനം അവാര്‍ഡ്

കോഴിക്കോട്: ഔഷധഗുണങ്ങളുള്ള സസ്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിനായി മാതൃഭൂമിയും വൈദ്യരത്‌നവും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ 2017-18 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കോഴിക്കോട് രാമകൃഷ്ണമിഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെയാണ് നക്ഷത്രവനം പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ മികച്ച സ്‌കൂളായി തിരഞ്ഞെടുത്തത്. 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി അവയുടെ ഉപയോഗങ്ങളും ഔഷധഗുണവും മനസ്സിലാകത്തക്കവിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതി ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിലെ സ്‌കൂളുകളിലും നടപ്പാക്കിയിരുന്നു. മെട്രോ നഗരങ്ങള്‍ക്കായി നല്‍കുന്ന പ്രത്യേക പുരസ്‌കാരം മുംബൈ ഡോംബിവ്‌ലി വെസ്റ്റ് കേരളീയ സമാജം മോഡല്‍സ്‌കൂളിനാണ്. 

സംസ്ഥാനതലത്തില്‍ 15,000 രൂപയുടെയും മെട്രോനഗരങ്ങളില്‍ 10,000 രൂപയുടെയും ക്യാഷ് അവാര്‍ഡ് വിജയികള്‍ക്ക് നല്‍കും. ജില്ലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌കൂളുകള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കും. 

കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകര സേവാമന്ദിര്‍ സ്‌കൂള്‍, വെള്ളിപറമ്പ സദ്ഭാവന വേള്‍ഡ് സ്‌കൂള്‍, വടകര സീന്‍ പബ്ലിക് സ്‌കൂള്‍ എന്നിവര്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. 

April 07
12:53 2018

Write a Comment