environmental News

സീഡ് പത്താം വര്‍ഷത്തില്‍; യു.എന്‍.ഇ.പി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് സോള്‍ഹേം എത്തും

കൊച്ചി: കേരളത്തിലെ വിദ്യാര്‍ഥീ സമൂഹത്തിനു പരിസ്ഥിതി സ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ   'മാതൃഭൂമി സീഡ്(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയേണ്‍മെന്റല്‍ ഡെവലപ്‌മെന്റ്)പത്താം വര്‍ഷത്തിലേക്ക്. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് യുണൈറ്റഡ് നേഷന്‍സ് എന്‍വയേണ്‍മെന്റ് പ്രോഗ്രാം(യു.എന്‍.ഇ.പി.) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് സോള്‍ഹേം ആണ്.  ലോകത്തെ പരിസ്ഥിതി സംരക്ഷണയത്‌നങ്ങളെ ഏകോപിപ്പിക്കുകയും പരിസ്ഥിതി സൗഹാര്‍ദ്ദ നയങ്ങള്‍ നടപ്പാക്കാന്‍ വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസംഘടനയാണ് യു.എന്‍.ഇ.പി.
 നോര്‍വീജിയന്‍ നയതന്ത്രജ്ഞനും മുന്‍ രാഷ്ട്രീയ നേതാവും കൂടിയായ എറിക് സോള്‍ഹേം ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. മെയ് 26-ാം തീയതി ഒന്നരക്ക് കളമശ്ശേരി സെയ്ന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സീഡിന്റെ പത്താം വര്‍ഷ പ്രവര്‍ത്തനോദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും വിദ്യാര്‍ഥികളും പങ്കെടുക്കും. എറിക് സോള്‍ഹേം വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്യും. പരിപാടിയില്‍ പങ്കെടുക്കാനും അദ്ദേഹവുമായി സംവദിക്കാനും താത്പര്യമുള്ള എറണാകുളം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ നമ്പര്‍: 9809314586, 7592985231

 

May 16
12:53 2018

Write a Comment