SEED News

പരിസ്ഥിതി അവബോധം: മാതൃഭൂമിയുടെ പങ്ക് വലുത് -കെ.കെ.രാഗേഷ് എം.പി.

കണ്ണൂർ: കേരളത്തിൽ പരിസ്ഥിതി സംരക്ഷണാവബോധം വളർത്തുന്നതിൽ മാതൃഭൂമി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കെ.കെ.രാഗേഷ് എം.പി. പറഞ്ഞു. പത്ത് വർഷം മുൻപത്തെ നിലയിലല്ല ഇന്ന് കേരളജനത പരിസ്ഥിതി പ്രശ്നങ്ങളെ കാണുന്നത്. പരിസ്ഥിതിക്ക് പോറലേൽക്കുന്ന നടപടികൾക്കെതിരേ ഇന്ന് ജനവികാരം ശക്തമാണ്. നമ്മുടെ നാടിന്റെ പച്ചപ്പ് സംരക്ഷിക്കപ്പെടണമെന്നത് ഇന്നത്തെ ശക്തമായ പൊതുവികാരമാണ്. ഇങ്ങനെയൊരു പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിൽ മാതൃഭൂമിയും പത്താം വർഷത്തിലെത്തിയ മാതൃഭൂമിയുടെ സീഡ് പരിപാടിയും വലിയ സ്വാധീനശക്തിയായി -രാഗേഷ് പറഞ്ഞു.

ജില്ലയിൽ മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കക്കാട് അമൃതവിദ്യാലയത്തിൽ നടന്ന പരിപാടിയിൽ മാതൃഭൂമി സീനിയർ മാനേജർ മീഡിയാ സൊലൂഷൻസ് ആൻഡ്‌ പ്രിൻറ് ജഗദീഷ് ജി. അധ്യക്ഷത വഹിച്ചു. നിവേദിതാ അജിത്ത് പരിസ്ഥിതിദിന പ്രഭാഷണം നട
ത്തി. എഴുത്തുകാരി പി.കെ.ഭാഗ്യലക്ഷ്മി പരിസ്ഥിതിദിന സന്ദേശം നൽകി.

വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.ഐ.വത്സല, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ മറിയം ജേക്കബ്ബ്, സാമൂഹിക വനവത്‌കരണവിഭാഗം അസി. കൺസർവേറ്റർ എ.പി.ഇംതിയാസ്, ഫെഡറൽ ബാങ്ക് െഡപ്യൂട്ടി വൈസ് പ്രസിഡന്റ് വി.സി.സന്തോഷ്‌കുമാർ, അമൃതവിദ്യാലയം അക്കാദമിക് അഡ്വൈസർ ഗോപിനാഥൻ നമ്പ്യാർ, ഫെഡറൽ ബാങ്ക് ചീഫ് മാനേജർ സുരേന്ദ്രമോഹനൻ, അമൃതവിദ്യാലയം പ്രിൻസിപ്പൽ ബ്രഹ്മചാരിണി ബിന്ദുജി, ബ്യൂറോചീഫ് കെ.ബാലകൃഷ്ണൻ, ഡെപ്യൂട്ടി മാനേജർ സർക്കുലേഷൻ പി.എ.ഷിനുകുമാർ എന്നിവർ പ്രസംഗിച്ചു.

കെ.കെ.രാഗേഷ് എം.പി. പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



June 08
12:53 2018

Write a Comment

Related News