അവധിയായിട്ടും പരിസ്ഥിതിദിനാചരണത്തിന് സീഡംഗങ്ങൾ
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മട്ടന്നൂർശങ്കരവിദ്യപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ സീഡ് നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. അവധി ദിവസമായിട്ടും സീഡ് അംഗങ്ങൾ സ്കൂളിലെത്തുകയും പരിസ്ഥിതിദിനാചരണപരിപാടികൾ നടത്തുകയുമായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് പ്രിൻസിപ്പൽ കെ.ശോഭന നിർവഹിച്ചു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി സ്കൂളിൽ വിവിധയിടങ്ങളിൽ പ്ലാസ്റ്റിക് ശേഖരണ പെട്ടികൾ സ്ഥാപിച്ചു. സ്കൂളിൽ പൂർണമായും ബോൾ പേനകൾ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി പേപ്പർ പേനകളുടെ നിർമാണവും തുടങ്ങി. വൈസ് പ്രിൻസിപ്പൽ കെ.ശ്രീലത, സീഡ് കോ ഓർഡിനേറ്റർ എം.ഷീനശ്രീ, കെ. സിന്ധു, എം. ഷീല, സീഡ് ലീഡർ കെ.ജിഷ്ണ എന്നിവർ സംസാരിച്ചു. സീഡംഗങ്ങളായ കെ.വി.ശ്രീലക്ഷ്മി, മേഘാ പ്രദീപ്, പി.ദേവിക എന്നിവർ നേതൃത്വം നല്കി.
June 08
12:53
2018