SEED News

കുട്ടികള്‍ക്ക് മാതൃകയാവാന്‍ തച്ചങ്ങാടിന് ഫലവൃക്ഷത്തണലൊരുക്കിഅധ്യാപകര്‍

തച്ചങ്ങാട് : 'മണ്ണിനു തണലായൊരായിരം സ്‌നേഹമരങ്ങള്‍' പദ്ധതിയുമായി തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍ സീഡ് ക്ലബ്ബ് പരിസ്ഥിതി പ്രവര്‍ത്തി തുടങ്ങി. മുഴുവന്‍ അധ്യാപകരും ജീവനക്കാരും പി.ടി.എ. അംഗങ്ങളും പൂര്‍വവിദ്യാര്‍ഥികളും ഫലവൃക്ഷങ്ങള്‍ പരിപാലിക്കുന്ന പദ്ധതിയാണിത്. പ്ലാവ്, മാവ, പേര,ചാമ്പ,ഞാവല്‍, സപോട്ട, ഉറുമാമ്പഴം, നെല്ലി, മുരിങ്ങ, സീതപ്പഴം, രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് നട്ടുവളര്‍ത്തുന്നത്.കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ എങ്ങിനെ മാതൃകയാവാം എന്ന് കാണിക്കുകയാണ് ഇവര്‍. 
സ്ഥലം മാറിപ്പോകുന്ന അധ്യാപകര്‍ മാതൃ വിദ്യാലയത്തിന് ഫലവൃക്ഷത്തൈകള്‍ നല്‍കി മാതൃകയായി. 
പദ്ധതിയുടെ ഉദ്ഘാടനം വൃക്ഷത്തൈ നട്ട് ആദ്യകാല കര്‍ഷകന്‍ അരവത്ത് എ.കോരന്‍ നിര്‍വ്വഹിച്ചു. 1991-92 എസ്.എസ്.എല്‍.സി ബാച്ച് നിര്‍മ്മിച്ച ജൈവ വൈവിധ്യ പാര്‍ക്ക് സ്‌കൂളിന് കൈമാറി. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. സീഡ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ മനോജ് പീലിക്കോട് പരിസ്ഥിതി ദിനസന്ദേശം നല്‍കി. പ്രഥമ അധ്യാപിക ഭാരതി ഷേണായ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം എം.പി.എ.ഷാഫി, എസ്.എം.സി ചെയര്‍മാന്‍ ടി.പി.നാരായണന്‍, വികസന സമിതി ചെയര്‍മാന്‍ വി.വി.സുകുമാരന്‍, സ്റ്റാഫ് സെക്രട്ടറി വിജയകമാര്‍, ഡോ.കെ.സുനില്‍ കുമാര്‍, സുരേഷ് ചിത്രപ്പുര, മുരളി, പ്രണാപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 


June 09
12:53 2018

Write a Comment

Related News