SEED News

സീഡിന്റെ നേതൃത്വത്തില്‍ ഹരിതവിപ്ലവം

എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സീഡിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് വിത്തുകള്‍ വിതരണം ചെയ്തപ്പോള്‍.  

എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സീഡിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്ന കാര്‍ഷിക വിപ്ലവത്തിന്റെ ഉദ്ഘാടനം പടിയൂര്‍ കൃഷിഭവന്‍ അസിസ്റ്റന്റ് ഓഫീസര്‍ വിനോദ് കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് നിര്‍വ്വഹിച്ചു. കുട്ടികള്‍ കുടുംബത്തോടൊപ്പം കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ജൈവകൃഷിയുടെ ഗുണമേന്മയെ കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവല്‍ക്കരിച്ചു. സമാജം സെക്രട്ടറി ദിനചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സീഡ് കോ- ഓര്‍ഡിനേറ്റര്‍ പി. ശ്രീദേവി ആമുഖ പ്രഭാഷണം നടത്തി. സമാജം ഭാരവാഹി ശശീന്ദ്രന്‍, അധ്യാപകരായ ജിനി, ബിന്ദു, കീര്‍ത്തി എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച് നല്ല കുടുംബകൃഷിക്ക് പുരസ്‌ക്കാരം നല്‍കാന്‍ യോഗം തീരുമാനിച്ചു.


June 18
12:53 2018

Write a Comment