പ്ലാസ്റ്റിക്കിന്റെ കെട്ടുകെട്ടിക്കാൻ സി.എം.എസ് സ്കൂളിലെ അമ്മമാർ
ഊരകം സി.എം.എസ് .എൽ.പി.സ്കൂളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സീഡ് -ലവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങിയപ്പോൾ

ഊരകം : ഊരകം സി.എം.എസ് .എൽ.പി.സ്കൂളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സീഡ് -ലവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങി.സ്കൂളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിളിങ്ങിനായി മാതൃഭൂമിക്ക് കൈമാറും.ചടങ്ങിൻറെ ഉത്‌ഘാടനം പെരുവനം കുട്ടൻ മാരാർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബിൻ ടി.ചന്ദ്രൻ അധ്യക്ഷനായി.മാതൃഭൂമി പ്രതിനിധികളായ ഷഫീഖ് യൂസഫ്,സാം. എൻ.ജെയിംസ് എന്നിവർ പദ്ധതി വിശദീകരിച്ചു.മാനേജർ ജോർജ് ജോസഫ്,ഊരകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ആർ. വിജയൻ ,സുബ്രമണ്യൻ,സുരേന്ദ്രൻ പൂത്തേരി ,ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
June 18
12:53
2018