ഹരിത രേഖകൾ'-പരിസ്ഥിതിചിത്ര പ്രദർശനം നടത്തി
അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിൽ 'ഹരിത രേഖകൾ' എന്ന പേരിൽ പരിസ്ഥിതി വിഷയമാക്കിയുള്ള ചിത്രങ്ങളുടെ പ്രദർശനം നടന്നു. സ്കൂളിലെ വിദ്യാർഥികൾ വരച്ച നാനൂറോളം ചിത്രങ്ങളുടെ പ്രദർശനം ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ പ്രകൃതി സംരക്ഷണ പ്രഖ്യാപനപത്രിക അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ വിജയൻ സ്കൂൾ പി ടി എ പ്രസിഡന്റ് ഷാജു ചെങ്ങിനിയാടനു നൽകി പ്രകാശനം ചെയ്തു. ജൈവവൈവിധ്യ ദശകം അവസാനിക്കുന്ന 2020 ഓടെ സ്കൂളും പൂർണമായും പരിസ്ഥിതി സൗഹൃദ പരമാവുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസും മാനേജരും പി ടി എ പ്രസിഡന്റും ,സ്കൂൾ ലീഡറും ഒപ്പിട്ട് പത്രിക പുറത്തിറക്കിയത്.
മെയ് 25 ലെ മാതൃഭൂമി പത്രത്തിൽ പരിസ്ഥിതി ധവളപത്ര ത്തെക്കുറിച്ചു വന്ന എഡിറ്റോറിയലാണ് സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾക്ക് ഇത്തരം ഒരു പത്രിക പുറത്തിറക്കാൻ പ്രചോദനമായത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകയും സീഡ് റിസോഴ്‌സ് പേഴ്സണുമായ
ടി.ശ്രീദേവി വിദ്യാർത്ഥികൾക്ക് ക്‌ളാസ്സെടുത്തു . . ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് .പി.ലേഖ,സ്റ്റാഫ് സെക്രട്ടറി കെ.മധു .മിനി ,സീഡ്ന്നി കോഡിനേറ്റർ യു എസ് ജയലക്ഷ്മി എന്നി വർ സംസാരിച്ചു.
ചിത്രം :
ashtamichira1
അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിൽ 'ഹരിത രേഖകൾ' എന്ന പേരിൽ പരിസ്ഥിതി വിഷയമാക്കിയുള്ള ചിത്രങ്ങളുടെ പ്രദർശനം ഡാവിഞ്ചി സുരേഷ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു..
June 18
12:53
2018