environmental News

വായനയെ ഓര്‍മ്മപ്പെടുത്തി വായനാദിനം


മലയാളിയോട് വായിക്കാന്‍ ഉണര്‍ത്തി ഒരു വായനാദിനം കൂടി.മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.

1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.

1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.

മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം.

June 19
12:53 2018

Write a Comment