SEED News

കടൽ കാക്കാൻ കുട്ടികൾ

പുതിയങ്ങാടി ജമാഅത്ത്‌ ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയങ്ങാടി കടൽത്തീരത്ത് മനുഷ്യച്ചങ്ങല തീർത്തു.
 കടലിൽ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിന്‌ എതിരെയാണ്‌  മനുഷ്യച്ചങ്ങല തീർത്തത്.
 ഡിസ്പോസിബിൾ ഗ്ലാസ്, പാത്രങ്ങൾ തുടങ്ങിയവ കടലിൽ തള്ളുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് ഉൾപ്പെടെയുളള ചപ്പുചവറുകൾ കടൽത്തീരത്ത് നിക്ഷേപിക്കുന്നവർക്കെതിരെ  നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ക്ലബ്ബ് പ്രവർത്തകർ ഉന്നയിച്ചു.  
  പ്രഥമാധ്യാപകൻ സുബൈർ, പി.വി.സുധീർ കുമാർ, വി.രതീശൻ, വി.വി.സജയ്, വി.പി.മജീദ്, സാം സന്തോഷ്, പി.ബി.സന്തോഷ്, വി.ടി.മജീദ് നസിമുദ്ദീൻ, ജലീൽ, അബ്ദുൾ റൗഫ് എന്നിവർ നേതൃത്വം നൽകി.

June 22
12:53 2018

Write a Comment

Related News