environmental News

ജഗ്വാറുകളുടെ എണ്ണം വര്‍ധിക്കുന്നു

തെക്കേ അമേരിക്കയില്‍ ജഗ്വാറുകളുടെ എണ്ണം കുറയുമ്പോള്‍ മെക്‌സിക്കോയില്‍നിന്ന് ശുഭവാര്‍ത്ത. എട്ടുവര്‍ഷത്തിനിടെ അവിടെ ഇവ 20 ശതമാനം വര്‍ധിച്ചു. വ്യാഴാഴ്ചയാണ് ഇതിന്റെ കണക്ക് പുറത്തുവിട്ടത്. 4800 ജഗ്വാറുകളാണ് മെക്‌സിക്കോയിലുള്ളത്.
 റിമോട്ട് ക്യാമറ വഴിയായിരുന്നു ഇവയെ നിരീക്ഷിച്ചത്. അമേരിക്കയിലെ 18 രാജ്യങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഇതില്‍ 90 ശതമാനവും കണ്ടുവരുന്നത് ആമസോണ്‍ മഴക്കാടുകളിലാണ്. 64,000 ജഗ്വാറുകളാണ് കാടുകളില്‍ വസിക്കുന്നതായി അന്താരാഷ്ട്ര സംഘടനയായ ഐ.യു.സി.എന്‍. വിലയിരുത്തുന്നത്. ഐ.യു.സി.എന്‍. ചുവന്ന പട്ടികയില്‍ 'സംരക്ഷണം ആവശ്യമുള്ള ജീവിവര്‍ഗങ്ങള്‍' എന്ന വിഭാഗത്തില്‍പ്പെടുന്നു. 
  ഇവയെ സംരക്ഷിക്കുന്നതിനായുള്ള യു.എന്നിന്റെ ഉടന്പടിയില്‍ 14 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒപ്പുവെച്ചിരുന്നു.
 ജഗ്വാറുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതുകണ്ട് 2005-ല്‍ മെക്‌സിക്കോ സംരക്ഷണപരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ജഗ്വാറുകളുടെ  എണ്ണം കൂടിയതെന്നു നാഷണല്‍ ഒട്ടോണോമസ് സര്‍വകലാശാലയിലെ മുഖ്യഗവേഷകനായ ഗരാര്‍ഡോ സെലാബോസ് പറഞ്ഞു.

June 23
12:53 2018

Write a Comment