മാതൃഭൂമി സീഡ് വടകര വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്ക് പരിശീലനം നൽകി
വടകര: മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി വടകര വിദ്യാഭ്യാസജില്ലയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്ക് പരിശീലനം നൽകി. വടകര ഗ്രിഫി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫെഡറൽ ബാങ്ക് വടകര സീനിയർ മാനേജർ ആൻഡ് ബ്രാഞ്ച് ഹെഡ് മുകേഷ് ജോസ് മുഖ്യാതിഥിയായി.എം.ധർമരാജ് അധ്യക്ഷത വഹിച്ചു. അധ്യാപകരെ പ്രതിനിധീകരിച്ച് കെ.ഐ.നാരായണൻ, ലീന രാജേന്ദ്രൻ, പി.എം.പ്രദീപൻ, പി.സീമ, രാജേഷ്, ധനേഷ് എന്നിവർ സംസാരിച്ചു. സീഡ് ഹരിതകേരളം പദ്ധതിയെക്കുറിച്ച് കെ.കെ.ഷനിത്തും സീസൺ വാച്ച്,സീഡ് റിപ്പോർട്ടർ, വെബ്‌സൈറ്റ് എന്നിവയെക്കുറിച്ച് എം.വിനയചന്ദ്രനും ക്ലാസെടുത്തു. സീഡ് വടകര വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ കെ.അജയൻ സ്വാഗതവും ബി.ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.
July 18
12:53
2018