SEED News

ഹരിതസംസ്കാരത്തിന് വഴികാട്ടികളായി അധ്യാപകർ

കോഴിക്കോട്: പരിസ്ഥിതിപാഠങ്ങൾ കുട്ടികളിലേക്കെത്തിക്കാനായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ സ്കൂൾതല കോ -ഒാർഡിനേറ്റർമാരായ അധ്യാ പകർക്ക് പരിശീലനം നൽകി.
ഫെഡറൽ ബാങ്ക് അസിസ്റ്റൻറ് വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച്  ഹെഡ്  ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സ്നേഹിക്കുക എന്ന ഉത്തരവാദിത്വം വരും തലമുറയിൽ വളർത്തിയെടുക്കുകയാണ് സീഡ് ചെയ്യുന്നത്. വിദ്യാർഥികൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അധ്യാപകരുടെ പിന്തുണ വലുതാണെന്നും അവർ പറഞ്ഞു. 
പത്താം വർഷത്തിലേക്ക് കടക്കുന്ന സീഡ് പദ്ധതിയുടെ പുതിയ പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്നതിലുള്ള ചർച്ചകളും ആശയ വിനിമയങ്ങളും കൊണ്ട് പരിശീലനം സക്രിയമായി. നൂറോളം അധ്യാപകർ പകെടുത്ത ശില്പശാലയിൽ മാതൃഭൂമി റിജണൽ മാനേജർ സി. മണികണ്ഠൻ, പ്രമോദ് കുമാർ എന്നിവർ ക്ലാസെടുത്തു.

July 18
12:53 2018

Write a Comment

Related News