ഉച്ചയൂണിന് പച്ചക്കറി
തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതിക്ലബിന്റെ മഴക്കാല പച്ചക്കറികൃഷി വിളവെടുപ്പ് തുടങ്ങി. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്കൂൾവളപ്പിൽ ഉണ്ടാക്കാനും വിവിധ കൃഷിരീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുമാണ് കൃഷി തുടങ്ങിയത്. പരിസ്ഥിതിക്ലബ് അംഗങ്ങൾ വേനൽക്കാലത്താണ് വിത്തിറക്കിയത്. പുതയിടൽ രീതിയും മഴമറക്കൃഷിയും കുട്ടികൾ കണ്ടറിഞ്ഞു.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മറിയം ജേക്കബ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കൂത്ത്പറമ്പ് എ.ഇ.ഒ. സി.ഉഷ, കൃഷി ഓഫീസർ അമ്പിളി, കൃഷി അസിസ്റ്റന്റ് സത്യരാജ്, പ്രിൻസിപ്പൽ എം.സി.പ്രസന്നകുമാരി, പി.ടി.എ. പ്രസിഡന്റ് കെ.മനോജ് കുമാർ, വി.വി.മുഹമ്മദ്, സി.വി.സുധീപ്, എസ്.ജയദീപ്, രാഗേഷ് തില്ലങ്കേരി, സ്റ്റാഫ് സെക്രട്ടറി ജലജകുമാരി എന്നിവർ സംസാരിച്ചു.
July 20
12:53
2018