SEED News

ഭൂസംരക്ഷണ പ്രതിജ്ഞയുമായി മരുവത്‌കരണവിരുദ്ധ ദിനാചരണം

കഴക്കൂട്ടം: ഭൂമിയെ സംരക്ഷിക്കുക, മണ്ണ്‌ പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ മുദ്രാവാക്യവുമായി സീഡ്‌ പ്രവർത്തകർ മരുവത്‌കരണവിരുദ്ധദിനം ആചരിച്ചു. മാതൃഭൂമി സീഡ്‌ ഹരിതകേരളമിഷനുമായി ചേർന്ന്‌ നടപ്പാക്കുന്ന ഹരിതോത്സവത്തിന്റെ ഭാഗമാണ്‌ മരുവത്‌കരണവിരുദ്ധദിനം. മൺവിള ഭാരതീയ വിദ്യാഭവനിൽ മാതൃഭൂമി സീഡ്‌ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികൾ പ്രകൃതിസംരക്ഷണത്തെക്കുറിച്ച്‌ ചർച്ച നടത്തി. ജനനം മുതൽ മരണം വരെ മനുഷ്യജീവിതത്തിന്‌ മണ്ണുമായി അഭേദ്യമായി ബന്ധമുള്ളതാണെന്ന്‌ വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. ജീവൻ നിലനിൽക്കാൻ ജീവസുറ്റ മണ്ണും പ്രകൃതിയും ആവശ്യമാണെന്നും ചർച്ചയിൽ കുട്ടികൾ പറഞ്ഞു. പരിസ്ഥിതി പ്രവർത്തക ഉമാതൃദീപ്‌ പഠനക്ളാസ്‌ ഉദ്‌ഘാടനം ചെയ്തു. പള്ളിപ്പുറം ജയകുമാർ വിഷയാവതരണം നടത്തി. ഹരിത നിയമാവലി പ്രഖ്യാപനവും നടത്തി. പ്രദേശത്തെ കിണറുകളിലെ കുടിവെള്ള പരിശോധാനാ റിപ്പോർട്ടും അന്തരീക്ഷതാപനിലയിലെ മാറ്റത്തെക്കുറിച്ചുള്ള പഠനറിപ്പോർട്ടും കുട്ടികൾ അവതരിപ്പിച്ചു. ജോയിന്റ്‌ ബ്ലോക്ക്‌ െഡവലപ്‌മെന്റ്‌ ഓഫീസർ എസ്‌.ആർ.രാജീവ്‌, പ്രിൻസിപ്പൽ രാധാവിശ്വകുമാർ, അധ്യാപകരായ പി.ജെ.വൃന്ദ, അഞ്ജു എ.എസ്‌., സീഡ്‌ റിപ്പോർട്ടർ എലീന എന്നിവർ സംസാരിച്ചു. 

July 24
12:53 2018

Write a Comment

Related News