SEED News

‘ശലഭോദ്യാന’മൊരുക്കി ശാന്തിഗിരി വിദ്യാഭവൻ സീഡ് ക്ലബ്ബ്

പോത്തൻകോട്: പരിസ്ഥിതി സ്നേഹത്തിന്റെ മാതൃകകൾ പകർന്ന് ശാന്തിഗിരി വിദ്യാഭവനിൽ ശലഭോദ്യാനം. വംശനാശം സംഭവിക്കുന്ന ശലഭങ്ങൾക്ക് ഒരു ആവാസകേന്ദ്രമെന്ന നിലയിലാണ് ഉദ്യാനം ഒരുങ്ങുന്നത്. 
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാന്തിഗിരി വിദ്യാഭവനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധസസ്യങ്ങളുൾപ്പെടെയുള്ള സസ്യങ്ങൾ സ്‌കൂൾ പരിസരത്ത് നട്ടു. പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപിക ഡി.ലളിതാംബിക, വിദ്യാർഥിനിക്ക് കൃഷ്ണതുളസിച്ചെടി കൈമാറി നിർവഹിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ പ്രണവശുദ്ധൻ ജ്ഞാനതപസ്വി, സീഡ് കോ-ഓർഡിനേറ്റർ ബിന്ദു എം.പി., വൈസ് പ്രിൻസിപ്പൽ സ്മിജേഷ് എസ്.എം., പി.വിജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

July 24
12:53 2018

Write a Comment

Related News