SEED News

അരുവിക്കര എച്ച്.എസ്.എസിൽ കൃഷി വിളവെടുത്തു

അരുവിക്കര: അരുവിക്കര എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി സീഡ് ക്ലബ് മരച്ചീനി കൃഷിയുടെ വിളവെടുത്തു. സീഡ് ക്ലബ്ബ്, എൻ.എസ്.എസ്. യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സ്‌കൂളിൽ മരച്ചീനി കൃഷി ചെയ്തത്.

സ്‌കൂളിലെ ജൈവകൃഷിയോടനുബന്ധിച്ചാണ് മരച്ചീനിത്തോട്ടം എന്ന ആശയം യാഥാർത്ഥ്യമായത്. പി.ടി.എ. പ്രസിഡന്റ് വിനോജബാബു വിളവെടുപ്പിന് നേതൃത്വം നൽകി. എസ്.എം.സി. ചെയർമാൻ മണികണ്ഠൻ നായർ, പ്രിൻസിപ്പൽ ഗണപതി, ഹയർ സെക്കൻഡറി സീഡ് കൺവീനർ ബിമൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ലേഖ, പി.ടി.എ. അംഗങ്ങളായ സുരേഷ് കുമാർ, ജ്യോതി കൃഷ്ണൻ, ജയകുമാർ എന്നിവരും പങ്കെടുത്തു.


July 28
12:53 2018

Write a Comment

Related News