SEED News

പാടശേഖരമൊരുങ്ങി; വിത്തിടൽ ഇന്ന്‌

കഴക്കൂട്ടം: മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേർന്ന്‌ നടപ്പിലാക്കുന്ന ഹരിതോത്സവത്തിന്റെ ഭാഗമായി പള്ളിപ്പുറം പാടശേഖരത്തിലെ ഒന്നര ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കുന്നു. നാലാം ഹരിതോത്സവത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണദിനമായ ശനിയാഴ്ച പള്ളിപ്പുറം പാടശേഖരത്തിൽ ഹരിതകേരള മിഷൻ ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ വിത്ത്‌ വിതച്ച്‌ ഉദ്‌ഘാടനം ചെയ്യും.

അന്യമാകുന്ന നെൽക്കൃഷിയെക്കുറിച്ച്‌ കുട്ടികൾക്ക്‌ അവബോധം നൽകി, നെൽക്കൃഷിരീതികൾ കുട്ടികളെ പഠിപ്പിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ സീഡ്‌ ക്ളബ്ബുകളാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃതം നൽകുന്നത്‌. റോട്ടറി റീപ്പ്‌ ചെയർമാൻ അഡ്വ. മീനാകുമാരൻ നായർ അധ്യക്ഷനാകും.

കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം നിരവധി ആളുകൾ പങ്കെടുക്കും. പരിസ്ഥിതി പ്രവർത്തകനും മുൻ റീജണൽ പ്രോവിഡന്റ്‌ ഫണ്ട്‌ കമ്മിഷണറുമായ എസ്‌. സോമനാഥൻ നായരാണ്‌ കുട്ടികളുടെ കൃഷിക്കാവശ്യമായ സാമ്പത്തികസഹായം നൽകുന്നത്‌.


July 28
12:53 2018

Write a Comment

Related News