SEED News

നരയംകുളം എ.യു.പി സ്കൂൾ മാതൃഭൂമി സീഡ്, കാർഷിക ക്ലബ്ബുകളുടെ ഉദ്ഘാടനം

പേരാമ്പ്ര: നരയംകുളം എ.യു.പി സ്കൂൾ മാതൃഭൂമി സീഡ്, കാർഷിക ക്ലബ്ബുകളുടെ ഉദ്ഘാടനം പാരമ്പര്യ കർഷകനായ എ.ദിവാകരൻ നായർ നിർവഹിച്ചു. തുടർന്ന് ക്ലബ്ബംഗങ്ങൾക്കുള്ള പച്ചമുളക് തൈ വിതരണം നടത്തി. പ്രധാനാധ്യാപിക വത്സല, അധ്യാപകരായ ശ്രീകുമാരൻ, സീഡ് കോർഡിനേറ്റർ രബീഷ് ബാബു എന്നിവർ സംസാരിച്ചു. സീഡ് സ്റ്റുഡന്റ് കോർഡിനേറ്റർ അനിക, പാർവണ എന്നിവർ നേതൃത്യം നൽകി. സ്കൂളിന് ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികളുടെ ഉദ്പാദനം ലക്ഷ്യമിട്ട് എന്റെ മുറ്റം എന്റെ തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പുതിയ അധ്യായനവർഷത്തിൽ സ്കൂൾ കാമ്പസ്സിൽ ഫല വൃക്ഷങ്ങൾ, തണൽ മരങ്ങൾ എന്നിങ്ങനെയുള്ളവ വെച്ച് പിടിപ്പിക്കുവാനും അവയെകുറിച്ച് മനസിലാക്കുന്നതിനമായി മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തകർ പ്രവർത്തനം ആരംഭിച്ചു. 

July 29
12:53 2018

Write a Comment

Related News