SEED News

ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബ് തുടങ്ങി

ചെറുവണ്ണൂർ: ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് പരിസ്ഥിതി പ്രവർത്തകനും പക്ഷിനിരീക്ഷകനുമായ സത്യൻ മേപ്പയ്യൂർ ഉദ്ഘാടനം ചെയ്തു. ഓരോ അറിവും പരിസ്ഥിതിക്ക് ഗുണകരമാകുന്ന രീതിയിൽ വിദ്യാർഥികൾ വിനിയോഗിക്കണമെന്നും വരും തലമുറയ്ക്ക് മുതൽക്കൂട്ടാകുംവിധം രേഖപ്പെടുത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ. ഗോപാലൻ അധ്യഷത വഹിച്ചു. പ്രധാനാധ്യാപകൻ അജിത് കുമാർ, പി. രമേശ് ബാബു, പൂർണിമ എ, സിജേഷ്. എൻ, ശ്രീലക്ഷ്മി, നന്ദന എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ നാടൻപാട്ട് അവതരിപ്പിച്ചു.

July 29
12:53 2018

Write a Comment

Related News