SEED News

'മാതൃഭൂമി സീഡ്' പരിശീലനകളരി നടത്തി.

ആലുവ: പരിസ്ഥിതിയുടെ കാവലാളാവാന്‍, പ്ലാസ്റ്റിക് വിപത്തിനെ തോല്‍പ്പിക്കാന്‍ കുരുന്നുകളെ സജ്ജമാക്കാനായി അധ്യാപകര്‍ക്കായി 'മാതൃഭൂമി സീഡ്' പരിശീലനകളരി നടത്തി. ആലുവ വിദ്യാഭ്യാസ ജില്ലയുടെ പരിശീലന കളരി ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹാളിലാണ് അരങ്ങേയത്. 
ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആലുവ ബാങ്ക് ജങ്ഷന്‍ ബ്രാഞ്ച് ഹെഡ് കെ.ജെ. ജോജോ, ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി. വത്സല കുമാരി, ഹരിതകേരളം മിഷന്‍ ജില്ല കോഡിനേറ്റര്‍ സുജിത് കരുണ്‍, പെരുമ്പാവൂര്‍ റേഞ്ച് സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എം. കരീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 'മാതൃഭൂമി' പ്രത്യേക ലേഖകന്‍ പി.കെ. ജയചന്ദ്രന്‍, 'മാതൃഭൂമി' സോഷ്യല്‍ ഇനിഷിയേറ്റീവ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ എന്നിവര്‍ സീഡ് പ്രവര്‍ത്തനെ പറ്റി വിശദീകരിച്ചു. 
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രവര്‍ത്തനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ് ഈ വര്‍ഷം നടപ്പിലാക്കാനുള്ളത്. അടിസ്ഥാന പ്രവര്‍ത്തനത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ജലസംരക്ഷണം, ജൈവവൈവിധ്യ പരിരക്ഷ, ശുചിത്വവും ആരോഗ്യവും, ഊര്‍ജ സംരക്ഷണം എന്നിവയാണ് ഉള്ളത്. പൂമ്പാറ്റയ്‌ക്കൊരു പൂന്തോട്ടം, എന്റെ പ്ലാവ് എന്റെ കൊന്ന, നാട്ടുമാഞ്ചോട്ടില്‍, മധുരവനം, പച്ചയെഴുത്തും വരയും പാട്ടും എന്നിവയാണ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍. 
മാര്‍ ഔഗന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പേപ്പര്‍ പേനയാണ് പരിശീലന കളരിയില്‍ വിതരണം ചെയ്തത്. ചെലവ് വരാത്ത വിധത്തില്‍ ടീ - ഷര്‍ട്ട് കൊണ്ട് ബാഗുകള്‍ നിര്‍മ്മിക്കുന്ന രീതി എറണാകുളം സെന്റ് തേരാസസ് കോളേജിലെ വിദ്യാര്‍ത്ഥിനികളായ ടി.എ. അഭിരാമി, ശ്രീലക്ഷ്മി ആനന്ദ് എന്നിവര്‍ അധ്യാപകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു. 
പരിസ്ഥിതി സംരക്ഷണം വ്യക്തമാക്കുന്ന ഡോക്യുമെന്റികളും സീഡ് റിപ്പോര്‍ട്ടര്‍മാര്‍ കഴിഞ്ഞ വര്‍ഷം പ്രകൃതി സംരക്ഷണത്തില്‍ ഇടപെട്ട് മാറ്റമുണ്ടാക്കിയതിന്റെ വീഡിയോ ചിത്രങ്ങളും ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു

July 30
12:53 2018

Write a Comment

Related News