SEED News

‘ലൗവ് പ്ലാസ്റ്റിക്’ പദ്ധതിയുമായി കായണ്ണ ജി.യു.പി. സ്കൂൾ സീഡ് ക്ലബ്ബ്

കായണ്ണബസാർ: കായണ്ണ ജി.യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലൗവ് പ്ലാസ്റ്റിക് കാമ്പയിൻ നടത്തി. പ്ളാസ്റ്റിക് വലിച്ചെറിയാതെ ശാസ്ത്രീയമായി തരംതിരിച്ച് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശില്പശാല പ്രധാനാധ്യാപകൻ ടി.എം. ശശിധരൻ ഉദ്ഘാടനംചെയ്തു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണം പ്രകൃതിക്ക് സംഭവിക്കുന്ന വിപത്തിനെക്കുറിച്ച് കെ.വി.സി. ഗോപി ചെറുക്കാട് ക്ലാസെടുത്തു. വീട്ടിലുണ്ടാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വിദ്യാലയം മുഖേന മാതൃഭൂമി സീഡ് ലൗവ് പ്ലാസ്റ്റിക്കിന്‌ കൈമാറാനും തീരുമാനിച്ചു.

വിദ്യാലയപരിസരത്തെ മുഴുവൻ മാലിന്യങ്ങളും കുട്ടികൾ ശേഖരിച്ച് കഴുകി വൃത്തിയാക്കി സൂക്ഷിച്ചു. പി.ബിജു അധ്യക്ഷതവഹിച്ചു.

ടി. സത്യൻ അധ്യാപകരായ കെ.കെ. അബൂബക്കർ, എ.എം. മോഹനൻ, പി.ശ്രീജേഷ്, കെ.എം. പ്രകാശൻ, എ.എ. തോമസ്, ഇ.സി. സന്തോഷ്, സുരേഷ് ഇ.കെ. എന്നിവർ സംസാരിച്ചു.

August 04
12:53 2018

Write a Comment

Related News