SEED News

ഔഷധസസ്യ വിതരണം

തന്നട സെൻട്രൽ യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യ ക്ലാസും വിതരണവും സംഘടിപ്പിച്ചു. പരിസ്ഥിതിപ്രവർത്തകൻ ദാസൻ പെരളശ്ശേരി  ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് എ.പി.അഷറഫ് അധ്യക്ഷത വഹിച്ചു. ഔഷധസസ്യങ്ങളെക്കുറിച്ച് ക്ലാസും നടന്നു. പ്രഥമാധ്യാപകൻ വി.പ്രദീപൻ, എസ്.ആർ.ജി. കൺവീനർ  ഇ.ബാലസുബ്രഹ്മണ്യൻ, സീഡ് കോ ഓർഡിനേറ്റർ എം.സനിലൻ എന്നിവർ സംസാരിച്ചു.   രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സൗജന്യമായി ഔഷധസസ്യങ്ങൾ നൽകി.  

August 07
12:53 2018

Write a Comment

Related News