SEED News

പ്ലാസ്റ്റിക് പുനരുപയോഗ പരിശീലനം


മാതൃഭൂമി സീഡും - ഹരിതകേരള മിഷനും സംയുക്തമായുള്ള ഹരിതോത്സവം പുനരുപയോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്ലാസ്റ്റിക് പുനരുപയോഗ പരിശീലനത്തിൽ പങ്കെടുത്തവർ

ചിറക്കര: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിച്ച് പുനരുപയോഗം നടത്തുന്നതുമായി ബന്ധപ്പെട്ട് പരിശീലനപരിപാടി സംഘടിപ്പിച്ചു. മാതൃഭൂമി സീഡും - ഹരിതകേരള മിഷനും സംയുക്തമായി ഹരിതോത്സവം പുനരുപയോഗദിനത്തോടനുബന്ധിച്ചായിരുന്നു പരിശീലനം. ചിറക്കര ഗവ. ഹൈസ്‌കൂളിൽ നടന്ന പരിശീലന പരിപാടി പ്രധാനാധ്യാപകൻ ആർ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.  പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാർ,  പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് പുതു ഉത്പന്നങ്ങളുണ്ടാക്കുന്നതിനുള്ള പരിശീലനം എന്നിവയ്ക്ക് കല്ലുവാതുക്കൽ ഗവ. എൽ.പി.സ്‌കൂളിലെ വർക് എക്‌സ്പീരിയൻസ് അധ്യാപിക സനലമ്മ നേതൃത്വം നൽകി. കാർഷിക ക്ലബ്ബ് കൺവീനർ ശ്രുതി കെ.ശശി,  സീഡ് കോ-ഓഡിനേറ്റർമാരായ ചിറക്കര ഗവ. ഹൈസ്‌കൂളിലെ  സി.ആർ. ജയചന്ദ്രൻ, കല്ലുവാതുക്കൽ യു.പി.സ്‌കൂളിലെ എസ്. ശ്രീലത, വിലവൂർക്കോണം ഡി.എം.ജെ. യു.പി.സ്‌കൂളിലെ ജി. സുജ തുടങ്ങിയവർ സംബന്ധിച്ചു.

ചിറക്കര ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥികൾക്കൊപ്പം കല്ലുവാതുക്കൽ യു.പി.സ്‌കൂളിലെയും വിലവൂർക്കോണം ഡി.എം.ജെ. യു.പി.സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങളും പങ്കാളികളായി. 

August 08
12:53 2018

Write a Comment

Related News