SEED News

പുനരുപയോഗ ദിനം ആചരിച്ചു.


 മാന്യ: മാന്യ  ജ്ഞാനോദയ എ എസ് ബി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പുനരുപയോഗ ദിനം  പ്രവൃത്തി പരിചയ അധ്യാപിക ഷീന മാത്യു  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ  പേപ്പർ , പേപ്പർ പ്ലേറ്റ് , ഗ്ലാസ് എന്നിവ ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കൾ നിർമ്മിച്ചു. സീഡ് വിദ്യാർത്ഥികൾ പേപ്പർ പേന ഉണ്ടാക്കാനും പരിശീലിച്ചു. പ്രകൃതിയേ നോവിക്കാതെ ഈ മണ്ണിൽ ജീവിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു 
  പ്രഥമാധ്യാപകൻ ഗോവിന്ദൻ നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി രജു ,സീഡ് കോ ഓർഡിനേറ്റർ പി.വി.പ്രദീപ് ,ക്യാപ്റ്റൻ നയന, റിപ്പോർട്ടർ പി.വി.ദേവനന്ദ, ദീക്ഷിത , പ്രേമ, സാവിത്രി എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

August 10
12:53 2018

Write a Comment

Related News