environmental News

ലോക ആന ദിനം

ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആന ദിനമായി ആചരിച്ചുവരുന്നു.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മലയാളിയുടെ ഗൃഹാതുരതയുടെ..കണ്ടാലും കണ്ടാലും മതിവരാത്ത…കാഴ്ചയാണ്..! എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വര്‍ഗമാണ് ആന എന്നത് ആനക്കമ്പക്കാരായ മലയാളികള്‍ക്ക് ഒരു പക്ഷേ
അത്ഭുതമായിരിക്കും. എന്നാല്‍ ആഫ്രിക്കന്‍, ഏഷ്യന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും ആനകളുടെ എണ്ണത്തില്‍ അപകടകരമായ കുറവാണ് ഓരോ വര്‍ഷവും കാണുന്നത്.

ആനക്കൊമ്പു വേട്ടയും, ആവാസ കേന്ദ്രങ്ങളുടെ നാശവും, മനുഷ്യന്റെ കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. നമ്മുടെ നാട്ടില്‍ തന്നെ ട്രെയിന്‍ തട്ടി മരണമടയുന്ന കാട്ടാനകളുടെ വാര്‍ത്ത ഒരു തുടര്‍ക്കഥയാണ്. കാട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണമാക്കി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും അനവധി കാട്ടാനകളാണ് മരണത്തിന്റെ മുഖത്തേക്ക് നടന്നു നീങ്ങുന്നത്.

എന്നാല്‍ നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആനക്കമ്പത്തിനു പുറകിലെ പൊള്ളിക്കുന്ന മുറിവുകള്‍ ഇപ്പോള്‍ നമ്മള്‍ കാണാറുണ്ട്. നാട്ടാനകളെ പീഡിപ്പിക്കുന്ന നിരവധി തെളിവുകള്‍ മലയാളിയുടെ ആനക്കമ്പത്തിന്റെ പൊള്ളയായ ഉള്ളു തുറന്നു കാട്ടുന്നവയാണ്. ഈ ആനദിനം നമ്മുടെ ഗജരാജന്‍മാരെ സംരക്ഷിക്കുവാനായി നമുക്കാവുന്നതു ചെയ്യുന്നതിനുള്ള പ്രചോദനമാക്കാം. അല്ലെങ്കില്‍ ആന എന്നത് വരും തലമുറയ്ക്ക് ഒരു ചിത്രമോ നിരത്തിലൂടെ നീങ്ങുന്ന കെ.എസ് .ആര്‍.ടി.സി ബസ്സോ മാത്രമായി മാറുന്ന കാലം വിദൂരമല്ല.

August 11
12:53 2018

Write a Comment