SEED News

തണൽ മരങ്ങളുടെ തൈകൾ നട്ടുപിടിപ്പിച്ചു നൊച്ചാട് എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ

പേരാമ്പ്ര: മണ്ണും ഭൂമിയും വരും തലമുറക്ക് അവകാശപ്പെട്ടതാണെന്ന സന്ദേശവുമായി നൊച്ചാട് എ.എം.എൽ.പി സ്കൂളിലെ സീഡ് ക്ലബ് കൂട്ടുകാർ സ്കൂൾ പരിസരത്തും, റോഡ് അരികിലും തണൽ മരങ്ങൾ, ഫല വൃക്ഷങ്ങൾ എന്നിവയുടെ തൈകൾ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉൽഘാടനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ഇ.കെ.ഷൈല നിർവ്വഹിച്ചു. സ്കൂൾ ലീഡർ സനാഫാത്തിമ, സ്കൂൾ അധ്യാപകരും സീഡ് കോ-ഓർഡിനേറ്റർമാരായ ശ്രീ. അബ്ദുള്ള, ശ്രീ. റിയാസ്, മുഹമ്മദ് നിഹാൽ എന്നിവർ നേതൃത്വം നൽകി. 

August 11
12:53 2018

Write a Comment

Related News