നെൽക്കതിർ പദ്ധതി ആരംഭിച്ചു
കോഴിക്കോട്: സീഡ് ക്ലബ്ബിന്റെയും ജൈവവൈവിധ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചേവായൂർ എ.യു.പി. സ്കൂളിൽ വീട്ടിലൊരു നെൽക്കതിർ പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പച്ചക്കറിവിത്തുകൾ വിതരണംചെയ്തു.
സീഡ് ജില്ലാ കോ-ഓർഡിനേറ്റർ വിനയചന്ദ്രൻ സ്കൂൾ ലീഡർ പി. അഭിൽ, ഹെന്ന ഫാത്തിമ എന്നിവർക്ക് വിത്ത് നൽകി ഉദ്ഘാടനം ചെയ്തു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കർഷകൻ കൃഷ്ണൻ കുട്ടികൾക്ക് ക്ലാസെടുത്തു. കെ. നിന്ദു അധ്യക്ഷതവഹിച്ചു. പരിപാടിയിൽ ടി.പി. സുബൈർ, കെ.ഷാജു ഇ. റിജു, ബിനീഷ് കുമാർ എന്നിവർ സംസാരിച്ചു.
August 11
12:53
2018