SEED News

കുട്ടനാടിന് കൈത്താങ്ങുമായി ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്.

തലവടി: വെള്ളപ്പൊക്കത്തിൽ വലയുന്ന കുട്ടനാടിന് കൈത്താങ്ങുമായി ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്. വിദ്യാർഥികൾ. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും എൻ.സി.സി. യൂണിറ്റിന്റെയും നേതൃത്വത്തിലാണ് തലവടി പഞ്ചായത്ത് എട്ടാം വാർഡിലെ ജനങ്ങൾക്ക് സഹായമെത്തിച്ചത്.
 ഗ്രാമപ്പഞ്ചായത്തംഗം അനുരൂപ് മരങ്ങാട്ട് സഹായം ഏറ്റുവാങ്ങി. സീഡ് കോ-ഓഡിനേറ്റർ ആർ.രാജലക്ഷ്മി, ടി.ആർ. ശ്രീകലദേവി, ശുഭ ജി.നായർ മുൻ ഗ്രാമപ്പഞ്ചായത്തംഗം മിനി ബിജു എന്നിവർ പങ്കെടുത്തു

August 13
12:53 2018

Write a Comment

Related News