SEED News

പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം

പ്ലാസ്റ്റിക് വിരുദ്ധ 
ബോധവത്കരണം 
അഗളി: പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ‘മാതൃഭൂമി സീഡ്’ അംഗങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ റാലി നടത്തുകയും പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഷൈജു ഈപ്പൻ, ഫാ. സുനിൽ മാത്യു, സിജി കെ. തോമസ്, പി.ജി. റീന, എസ്. മരിയ, പ്രഫുൽനാഥ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഗൂളിക്കടവ് ജങ്ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർമാരായ പ്രതാപൻ, രാധാകൃഷ്ണക്കുറുപ്പ്, പഞ്ചായത്തംഗങ്ങളായ മുഹമ്മദ് ജാക്കീർ, ജയ്സൺ എന്നിവർ സംസാരിച്ചു.

August 23
12:53 2018

Write a Comment

Related News