SEED News

മധുരവനം പദ്ധതി തുടങ്ങി


എ.യു.പി. സ്കൂൾ ചങ്ങലീരിയിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ഊർജസംരക്ഷണക്ലബ്ബിന്റെയും 
സംയുക്താഭിമുഖ്യത്തിൽ മധുരവനം പദ്ധതി തുടങ്ങിയപ്പോൾ
മണ്ണാർക്കാട്: ചങ്ങലീരി എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബ്, ഊർജസംരക്ഷണക്ലബ്ബ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ മധുരവനം പദ്ധതി തുടങ്ങി. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. 
സ്കൂൾ പ്രധാനാധ്യാപകൻ ജയമുകുന്ദൻ, സീഡ് കോ-ഓർഡിനേറ്റർ ബാലമുകുന്ദൻ, സീഡ് റിപ്പോർട്ടർ നയന, അധ്യാപകരായ അനസ്, ടി. മുരളീധരൻ, ജയലക്ഷ്മി, ഭാഗ്യലക്ഷ്മി, സിസ്റ്റർ ജോയൽ എന്നിവർ നേതൃത്വം നൽകി.

August 23
12:53 2018

Write a Comment

Related News