പ്ലാസ്റ്റിക് ഞങ്ങൾക്ക് വേണ്ടേ വേണ്ട
ചീമേനി: - l പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് രഹിത ക്യാമ്പസിനു തുടക്കം കുറിച്ചിരിക്കയാണ് കൂളിയാട് ഗവ: ഹൈസ്ക്കൂളിലെ കുട്ടികൾ. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ബോൾ പോയിന്റ പേനകൾ ഒഴിവാക്കി മഷി പേനയിലേക്ക് മടങ്ങിയിരിക്കുന്നു. മഷിപേന ഉപയോഗിക്കുന്നതിലൂടെ ക്യാമ്പസിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാമെന്ന തിരിച്ചറിവാണ് ഇതി ലേക്ക് നയിച്ചത് .മുഴുവൻ കുട്ടികൾക്കും തുണി സഞ്ചി വിതരണം, പേപ്പർ പേന നിർമ്മാ ണ പ രിശിലനം തുടങ്ങിയ പരിപാടികളുമുണ്ട് മഷിപേനയുടെ വിതരണോദ്ഘാടനം സർവ്വശിക്ഷ അഭിയാൻ ചെറുവത്തൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.നാരായണൻ മാസ്റ്റർ നിർവ്വഹിച്ചു.
August 31
12:53
2018