SEED News

കുട്ടനാടിനു കൈത്താങ്ങുമായി പറയകാട്, പാണാവള്ളി സ്കൂളുകൾ

ആലപ്പുഴ: മാതൃഭൂമിയുടെ കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് ചേർത്തല തുറവൂർ പറയകാട് ഗവ. യു.പി.സ്കൂൾ വിദ്യാർഥികൾ ഭക്ഷ്യസാധനങ്ങളുമായി എത്തി. 
കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവന്ന ഭക്ഷ്യസാധനങ്ങൾ മാതൃഭൂമി ആലപ്പുഴ ഓഫീസിലെത്തിച്ചു. 
എസ്.എം.സി. ചെയർമാൻ കെ.ബി. സജീവ്, സ്കൂൾ ലീഡർ ഷെഹമത്ത്, വിദ്യാർഥികളായ ആലിഷ, ആമിന, വൈഷ്ണവി, അലൻ ബൈജു, അഭിഷേക് സുധാകർ, അധ്യാപകരായ മനോജ്, സക്കറിയ, നിസ്സാമ്മ എന്നിവരാണ് സാധനങ്ങൾ എത്തിച്ചത്. 
ആലപ്പുഴ: മാതൃഭൂമിയുടെ കുട്ടനാടിനൊരു കൈത്താങ്ങ്  പദ്ധതിയിലേക്ക് സഹായവുമായി പാണാവള്ളി എസ്.എൻ.ഡി.എസ്.വൈ. യു.പി. സ്കൂളും. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരാണ് സഹായം നൽകിയത്. ഭക്ഷ്യധാന്യത്തിന് പുറമേ സോപ്പ്, വസ്ത്രങ്ങൾ എന്നിവ അവർ മാതൃഭൂമി ആലപ്പുഴ ഓഫീസിലെത്തിച്ചു.
അധ്യാപകരായ പി.വി. തിലകൻ, ബി. ബിനിമോൾ, എസ്. സിനി, എസ്. ജിഷ എന്നിവരാണ് സഹായവുമായെത്തിയത്. 

August 31
12:53 2018

Write a Comment

Related News