SEED News

വിദ്യാർഥികൾക്ക് തൈകൾ നൽകി സീഡ് യൂണിറ്റ്


കോഡൂർ: വലിയാട് യു.എ.എച്ച്.എം.എൽ.പി. സ്കൂളിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണംചെയ്തു. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വിതരണോദ്ഘാടനം പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുൽ നാസർ നിർവഹിച്ചു. പ്രഥമാധ്യാപകൻ കെ.എം. മുസ്തഫ അധ്യക്ഷനായി.
പി. രമ്യ, മുഖ്ത്താർബാബു പൊന്നേത്ത്, എം.ടി. ഷബീർ, അധ്യാപകരായ കെ.ആർ. നാൻസി, ടി. ഷാഹുൽഹമീദ്, സുബോധ് പി. ജോസഫ്, കെ.പി. ഷൈനി, എം.ടി. രഹ്‌ന, മാതൃഭൂമി സീഡ് കോ -ഓർഡിനേറ്റർ എം.പി. ഫസലുള്ള തുടങ്ങിയവർ സംസാരിച്ചു.

September 01
12:53 2018

Write a Comment

Related News