SEED News

ശുചിത്വഭവനം സുരക്ഷിതഭവനം

അഴീക്കോട് ഹൈസ്‌കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വഭവനം- സുരക്ഷിത ഭവനം പരിപാടി തുടങ്ങി. 
അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.രൂപ ഉദ്ഘാടനം ചെയ്തു. 
കൊതുകുനശീകരണം, ആരോഗ്യ ബോധവത്കരണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖയുമായി സീഡ് ക്ലബ് അംഗങ്ങൾ ആയിരം വീടുകളിൽ ബോധവത്‌കരണം നടത്തും. അധ്യാപകരായ എം.മധുസൂദനൻ, പി.എസ്.നാരായണൻ, കെ.വി.ഉമേഷ്, സീഡ് കോ-ഓർഡിനേറ്റർ രാജേഷ് വാര്യർ എന്നിവർ സംസാരിച്ചു.

September 06
12:53 2018

Write a Comment

Related News