environmental News

ലോകം കാലാവസ്ഥാ ദുരന്തത്തില്‍

ലോകത്ത് പലയിടത്തും അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. കേരളം കടുത്ത പ്രകൃതി ദുരന്തം അനുഭവിക്കുമ്പോള്‍ ഇതേ കാലയളവില്‍ ലോകത്തിലെ വ്യത്യസ്തമായ പല രാജ്യങ്ങളും സമാനമായ പ്രകൃതി ക്ഷോഭങ്ങളിലൂടെ കടന്നുപോകുകയാണ്. കടുത്ത വരള്‍ച്ചയും കാട്ടുതീയും കനത്ത മഴയും മൂലം പല രാജ്യങ്ങളിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്.  കാലിഫോര്‍ണിയയിലുണ്ടായ കടുത്ത കാട്ടുതീ കുറച്ചൊന്നുമല്ല അമേരിക്കയെ പിടിച്ചുലയ്ക്കുന്നത്. 302,086 ഏക്കര്‍ വനമേഖലയാണ് ഇതുവരെ എരിഞ്ഞമര്‍ന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ കാട്ടുതീയേയും മറികടക്കുന്ന രൂക്ഷതയാണ് ഇത്തവണത്തെ അഗ്‌നിബാധയ്ക്കുള്ളത്. വനമേഖലയും ജനവാസ കേന്ദ്രങ്ങളും അഗ്‌നിനാളങ്ങള്‍ക്കിരയായി. ആയിരക്കണക്കിനു പേരെ കുടിയൊഴിപ്പിച്ചു. നിരവധി കെട്ടിടങ്ങളും വീടുകളും കാട്ടുതീയില്‍ നശിച്ചു. വിവിധ ഇടങ്ങളിലുണ്ടായ കാട്ടുതീ അണക്കുന്നതിന് പതിനായിരത്തോളം അഗ്‌നിശമന സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് ഇവിടെ കാട്ടുതീ പടര്‍ന്നുപിടിച്ചത്. മോണ്‍ചിക്യുവില്‍ ആരംഭിച്ച തീ സില്‍വ്സ്, പോര്‍ട്ടിമാവോ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 1,400 അഗ്‌നിശമനസേനാംഗങ്ങളും സൈന്യവും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നത്ഓസ്ട്രേലിയയിലെ പല പ്രദേശങ്ങളും കടുത്ത വരള്‍ച്ചയിലാണ്. ന്യൂ സൗത്ത് വേല്‍സില്‍ അനുഭവപ്പെടുന്നത് ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയയുടെ കാര്‍ഷിക മേഖലയ്ക്ക് നാലിലൊന്നും സംഭാവന ചെയ്യുന്ന ന്യൂ സൗത്ത് വേല്‍സിന്റെ കാര്‍ഷിക രംഗം തകര്‍ന്നടിയുകയാണ്. വിളകള്‍ കരിഞ്ഞുണങ്ങുന്നു. കാലികളും മറ്റു മൃഗങ്ങളും കുടിവെള്ളം പേലും കിട്ടാതെ ചത്തൊടുങ്ങുന്നു. വളരെക്കുറഞ്ഞ മഴയാണ് ഇത്തവണ മേഖലയില്‍ ലഭിച്ചത്.

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഏതാനും ആഴ്ചകള്‍ക്കിടയിലുണ്ടായത് കടുത്ത മഴയും വെള്ളപ്പൊക്കവുമാണ്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, അസ്സം എന്നിവടങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും കടുത്ത നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. മഹാരാഷ്ട്ര- 139, പശ്ചിമബംഗാള്‍- 116, ഗുജറാത്ത്-52, ഉത്തര്‍പ്രദേശ് 70, അസ്സം-34 എന്നിങ്ങനെയാണ് ഇതുവരെയുള്ള മരണനിരക്ക്. ഇവിടങ്ങളിലെല്ലാം നിരവധി പേരെ കാണാതായിട്ടുമുണ്ട്. 
കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും അടക്കമുള്ള പ്രതിഭാസങ്ങള്‍ ഈ കാലാവസ്ഥാ കെടുതികള്‍ക്കു കാരണമാകുന്നതായി ഗവേഷകര്‍ മുന്‍പേ ചൂണ്ടിക്കാട്ടുന്നതാണ്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒരേ കാലയളവില്‍ സംഭവിക്കുന്ന പ്രകൃതി ക്ഷോഭങ്ങള്‍ കേവലം കൗതുക വാര്‍ത്ത എന്നതിലപ്പുറം ഇത്തരം ചില ആപല്‍ സൂചനകളും പങ്കുവെക്കുന്നുണ്ട്

September 12
12:53 2018

Write a Comment