SEED News

ആയിരം ലിറ്റർ ലോഷനുമായി ഈസ്റ്റ് മാറാടി സ്കൂൾ

ഈസ്റ്റ് മാറാടി :ഈസ്റ്റ് മാറാടി സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ആയിരം ലിറ്റർ ക്ലീനിംഗ് ലോഷൻ നിർമ്മിച്ചു. പൊതു സ്ഥലങ്ങളിലും കടകളിലും, ബാറുകളിലും വലിച്ചെറിയുന്ന ഒരു ലിറ്ററിന്റെ മിനറൽ വാട്ടറിന്റെ കുപ്പികൾ വിദ്യാർത്ഥികൾ ഓരോരുത്തരായി ശേഖരിക്കുകയും സ്കൂളിൽ എത്തിച്ച് അതിലുള്ള ലേബലുകൾ മാറ്റി കഴുകി വൃത്തിയാക്കി. കുട്ടികൾ ലോഷൻ നിർമ്മിക്കുന്നത് അറിഞ്ഞ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സൗത്ത് മാറാടി മണ്ണത്തൂർ കവലയ്ക്ക് സമീപം പ്ലാസ്റ്റിക്ക് കുപ്പികൾ നിർമ്മിക്കുന്ന ഫാക്ടറി ഉടമയായ നാരായണൻ സൗജന്യമായി നൽകിയ കുപ്പികളിലുമായാണ് ലോഷൻ നിർമ്മിച്ചത്. വിദ്യാർത്ഥികൾ നിർമ്മിച്ച ലോഷൻ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന്റെയും ജില്ലാ പഞ്ചായത്തംഗം എൻ.അരുണിന്റെയും സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്തംഗം മുരളി കെ.എസിന് കൈമാറി.


സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ പി ടി, സീഡ് ടീച്ചർ കോർഡിനേറ്റർ സമീർ സിദ്ധീഖി.പി, പൗലോസ്, വിനോദ് ഇ ആർ, ബദരിയ്യ, ചിത്ര തുടങ്ങിയവർ നേതൃത്വം നൽകി.

September 15
12:53 2018

Write a Comment

Related News